വിട്ടുമാറാത്ത അസുഖങ്ങള്‍ കാരണം ഗൃഹനാഥന്‍ വീട്ടുപറമ്പിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചു.

മൊറാഴ: വിട്ടുമാറാത്ത അസുഖങ്ങള്‍ കാരണം ഗൃഹനാഥന്‍ വീട്ടുപറമ്പിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചു.

മൊറാഴ കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് സമീപത്തെ പി.പി.മോഹനന്‍(69) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്.

ഭാര്യ: കെ.നളിനി.

മക്കള്‍: നമോദ് (ബഹ്റൈന്‍), വിനീത്(ഇന്ത്യന്‍ കോഫി ഹൗസ്, ധര്‍മശാല).

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍(മുക്കുന്ന്), ദേവകി(കരിമ്പം)ചേയ്ക്കൂട്ടി(തലോറ), നാരായണന്‍ (ചീമേനി )
കാര്‍ത്യായനി(കരിപ്പാല്‍), പ്രേമ (പെരുമ്പടവ്), കൃഷ്ണന്‍ (മുക്കുന്ന്). സംസ്‌കാരം: വൈകുന്നേരം 3 മണിക്ക്.