തൃച്ചംബരം ഉത്സവം 2026-സംഭാവന കൗണ്ടര്‍ ആരംഭിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവം 2026-സംഭാവന കൗണ്ടര്‍ ആരംഭിച്ചു.

ക്ഷേത്രം മേല്‍ശാന്തി പാക്കത്തില്ലത്ത് കുഞ്ഞികൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ആദ്യ സംഭാവന മൊട്ടമ്മല്‍ രാജനില്‍ നിന്ന് ഉത്സവാഘോഷ കമ്മിറ്റി ജോ.സെക്രട്ടറി കെ.സുരേന്ദ്രന്‍ സ്വീകരിച്ചു.

ചടങ്ങില്‍ ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി. പി. വിനോദ് കുമാര്‍,

ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേന്ദ്രന്‍ നമ്പ്യാര്‍,

സെക്രട്ടറി പി.വി.പ്രകാശന്‍, വൈസ് ചെയര്‍മാന്‍ സി.വി.സോമനാഥന്‍ എന്നിവര്‍ പങ്കെടുത്തു.