Skip to content
ചന്തേര: ചെറുവത്തൂര്‍ ടൗണില്‍ വെച്ച് കുലുക്കിക്കുത്ത് കളി നടത്തിയ മൂന്നുപേര്‍ ചന്തേര പോലീസിന്റെ പിടിയിലായി.
നോര്‍ത്ത് തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ ടി.കുഞ്ഞിക്കണ്ണന്റെ മകന് നന്ദനം വീട്ടില്‍ ടി.രാഹുല്‍(42), ഉദിനൂര്‍ മാപ്പിടിച്ചേരിവീട്ടില് സി.കണ്ണന്റെ മകന് എം.സത്യന്(49), വലിയപറമ്പ് കൊടക്കാട്ട് കിഴക്കുമ്പാട് വീട്ടില്‍ പി.വി.സുകുമാരന്‍(51)എന്നിവരെയാണ്
ഇന്നലെ 10.30 ന് ചന്തേര ഇന്‍സ്പെക്ടര്‍ കെ.പ്രശാന്ത്, ഗ്രേഡ് എസ്.ഐ ലക്ഷ്മണന്, പ്രൊബേഷണറി എസ്.ഐ രമേഷ് മുരളി എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
3140 രൂപയും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.
ചീമേനി: ക്ഷേത്രത്തിന് സമീപം കുലുക്കിക്കുത്ത് കളിയിലേര്‍പ്പെട്ട നാലുപേര്‍ ചീമേനി പോലീസിന്റെ പിടിയിലായി.
പുലിയന്നൂര്‍ പുതിയറക്കാല്‍ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കുലുക്കിക്കുത്തുകാരെ പോലീസ് പിടികൂടിയത്.
പരപ്പ കോളംകുളത്തെ അച്ചുമ്മാടത്ത് വീട്ടില്‍ എ.അബ്ദുല്‍ഖാദറിന്റെ മകന് ടി.ജംഷീര്‍(34), ഭീമനടി കുന്നുംകൈയിലെ തെക്കെക്കാട്ട് വീട്ടില്‍ ടി.കെ.കുര്യാക്കോസ്(51), ചീമേനി കുണ്ടയത്തെ കുണ്ടയം വീട്ടില്‍ ടി.വി.നാരായണന്റെ മകന് പി.പ്രമോദ്(47), ചീമേനി പെട്ടിക്കുണ്ടിലെ പയ്യന്നൂര്കാരന് വീട്ടില്‍ പി.ബാബു(51)എന്നിവരെയാണ്
ചീമേനി എസ്.ഐ പി.വി.രാമചന്ദ്രന്, സീനിയര്‍ സി.പി.ഒമാരായ മനു, അനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. 3,330 രൂപയും പോലീസ് പിടിച്ചെടുത്തു.
Post navigation