തളിപ്പറമ്പ്: ലൈസന്‍സ്ഡ് എഞ്ചിനിയേഴ്സ്&സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്(ലെന്‍സ്ഫെഡ്) തളിപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏഴാംമൈല്‍ ടാപ്കോസ് ഹാളില്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയായ ഇന്‍സൈറ്റ് 2026 ന്റെ ഉത്ഘാടനവും, അംഗങ്ങള്‍ക്ക് വേണ്ടി ബില്ഡിംഗ്റൂള് ക്ലാസും സംഘടിപ്പിച്ചു.
ലെന്‍സ്ഫെഡ് ഏരിയ പ്രസിഡണ്ട് കെ.പ്രജിത്തിന്റെ അദ്ധ്യക്ഷതയില്‍ തളിപ്പറമ്പ് നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ദീപ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് എ.സി. മധുസൂദനന് മുഖ്യാതിഥിയായിരുന്നു.
ജില്ലാ സെക്രട്ടറി എം.പി.സുബ്രഹ്മണ്യന്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടി.രാജീവന്, സി.ശശീന്ദ്രന്, മുന്‍ ജില്ലാ ജോ:സെക്രട്ടറി കെ.പുരുഷോത്തമന്, ജില്ലാ കണ്ടിന്യൂ എജുക്കേഷന്‍ കണ്‍വീനര്‍ സി.എം.പ്രേമരാജന്‍, ഏരിയ ട്രഷറര്‍ ഒ.ടി. രമേശന് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ട്രഷറര്‍ പോള ചന്ദ്രന്, ജില്ലാ ജോ:സെക്രട്ടറി റെജീഷ് മാത്യു, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എ. എസ്. മാത്യു, ഏരിയ വൈസ് പ്രസിഡന്റുമാരായ വി.ഹരിദാസന്, അജോമോന്‍ ജോസഫ്, ജോ:സെക്രട്ടറിമാരായ ജോസ് ജോസഫ്, ഇ.വി.നൈജു എന്നിവര്‍ പങ്കെടുത്തു.
ബില്‍ഡിംഗ് റൂള്‍ അമന്‍മെന്റ്-2025 ക്ലാസ് ലെന്‍സ്ഫെഡ് സംസ്ഥാന ബില്‍ഡിംഗ് റൂള്‍ ഫാക്കല്‍റ്റി മനുമോഹനും ജില്ലാ ഫാക്കല്‍റ്റികളായ പി.വി.കനകരാജ്, പോള ചന്ദ്രന്, കിരണ്‍ കെ.നായര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.