തളിപ്പറമ്പ്: അനധികൃതമായി ഒഴിവുദിവസങ്ങളില്‍ നിര്‍മ്മിച്ച തട്ടുകട പൊളിച്ചുനീക്കി തളിപ്പറമ്പ് നഗരസഭ.
ദേശീയപാതയിലെ തിരക്കേറിയ കാക്കാത്തോട് റോഡ് ജംഗ്ഷനിലാണ് നേരത്തെ രണ്ടുതവണ നീക്കം ചെയ്യപ്പെട്ട തട്ടുകട വീണ്ടും നിര്‍മ്മിച്ചത്.
ഇത്തവണ 25, 26 തീയതികളിലെ ഒഴിവുദിവസം പ്രയോജനപ്പെടുത്തിയാണ് ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് വെല്‍ഡ് ചെയ്ത് തട്ടുകട പുനര്‍നിര്‍മ്മിച്ചത്.
ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഉടന്‍തന്നെ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും സ്റ്റോപ്പ്‌മെമ്മോ നല്‍കുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രിയോടെയാണ് നിര്‍മ്മിച്ച തട്ടുകട പൂര്‍ണമായും നീക്കം ചെയ്തത്.
ഇതോടൊപ്പം അനധികൃതമായി നിര്‍മ്മാണം നടത്തിയ മറ്റ് കെട്ടിടങ്ങള്‍ക്കെതിരെും നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സന്‍ പറഞ്ഞു.
നഗരസഭയിലെ ഏതെങ്കിലും ഉന്നതന്‍മാരെ കൂട്ടുപിടിച്ച് അനധികൃതമായി എന്തെങ്കിലും നടത്തിക്കളയമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് തെളിയിക്കുന്നതാണ് നഗരഭരണാധികാരികളുടെ ഈ അടിയന്തിര ഇടപെടല്‍.