പിലാത്തറ: ഉത്തരകേരളത്തിലെ പ്രസിദ്ധ ശ്രീരാമസ്വാമി ക്ഷേത്രവും ഏകാക്ഷേത്ര ദര്‍ശനത്തിലൂടെ നാലമ്പല ദര്ശനസ്യൂജ്യം ലഭിക്കുന്നതും ഹനുമാരമ്പലംഎന്ന പേരില്‍ പ്രസിദ്ധിയുള്ളതുമായ ചെറുതാഴം ശ്രീ രാഘവപുരം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം മൂന്ന് മുതല്‍ 10 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 2 ന് ശുദ്ധികര്‍മ്മങ്ങള്‍. 3 ന് കാലത്ത് പുതുതായി നിര്‍മ്മിച്ച വലിയബലിക്കല്‍ പ്രതിഷ്ഠകര്‍മ്മം സന്ധ്യക്ക് 7 മണിക്ക് ആചാര്യ വരണം, തുടര്‍ന്ന് തന്ത്രി വര്യന് ബ്രഹ്മശ്രീ കരുമാരത്ത്ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് മഹോത്സവത്തിന് കൊടിയേറ്റംനിര്വഹിക്കും.
അദ്ധ്യാത്മിക സദസ്സ് മലബാര്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ പി.കെ.മധുസൂദനന് ഉദ്ഘാടനം ചെയ്യും.
രാത്രി 8 ന് മോഹിനിയാട്ടം തിരുവാതിരക്കളി, സെമിക്ലാസിക്കല്‍ ഡാന്‍സ്, നാല് മുതല്‍ ഒന്‍പതു വരെ ദിവസവും വൈകുന്നേരം 5 മണിക്ക് പഞ്ചവാദ്യത്തോടും ഗജവീരന്മാരുടെ അകമ്പടിയോടും കൂടിയ കാഴ്ചശീവേലിയും തുടര്‍ന്ന് നാല് തിടമ്പുകള് ഒരേ താളത്തിലുള്ള തിടമ്പ് നൃത്തവും.
ഫെബ്രുവരി 4 ന് രാവിലെ 10.30ന് അഞ്ജനേയ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോകസദസ്സ്, രാത്രി 8മണിക്ക് ദിലീപ് ചെറുതാഴം നയിക്കുന്ന തായമ്പക, 8.30ന് സാംസ്കാരികസമ്മേളനം എം.വിജിന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് നീലാംബരി ലൈവ് ബാന്‍ഡ് അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഭക്തിഗാനമേള. ഫെബ്രുവരി5ന് രാവിലെ ഉത്സവബലി,അക്ഷരശ്ലോകസദസ്സ് രാത്രി 8.30ന് വരണക്കോട് കഥകളി പുരസ്ക്കാരം സമര്‍പ്പണം പൂജനീയ ബദരിനാഥ് റാവല്‍ജി ബ്രഹ്മശ്രീ അമര്‍നാഥ് നമ്പൂതിരി പുരസ്കാരജേതാവ് പ്രസിദ്ധ കഥകളി ചെണ്ട കലാകാരന് ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിക്ക് പുരസ്ക്കാരം സമര്‍പ്പിക്കും.
9 മണിക്ക് ശ്രീവിദ്യ ഇന്സ്റ്റിറ്റൂഷന് ഓഫ്ആര്ട്ട് ചെറുതാഴം അവതരിപ്പിക്കുന്ന കല്യാണസൌഗന്ധികം മേജര്‍സെറ്റ് കഥകളി’ ഫെബ്രുവരി 6 ന് രാവിലെ പ്രതിഷ്ഠദിനം വിശേഷാല്‍ പൂജകളും കലശാഭിഷേകവും.
11.30 ന് ശിവപ്രിയ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോകസദസ്സ്’ 3.30ന് പൊതിയില്‍ നാരായണ ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, രാത്രി 8 മണിക്ക് ചെറുതാഴം മനോജ്, വിപിന്രാമചന്ദ്രന് നയിക്കുന്ന ഇരട്ടതായമ്പക.
തുടര്‍ന്ന് നൃത്തവിരുന്ന് ‘ ഫെബ്രുവരി 7 ന് രാവിലെ എ.പി.എന്‍.അക്ഷരശ്ലോകസമിതി വെള്ളൂര്‍ അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ് രാത്രി 8 മണിക്ക് ചെറുതാഴംവിഷ്ണുരാജയിക്കുന്ന തായമ്പക 9.30 ന് തിരുമുല്ക്കാഴ്ച’ ഫെബ്രുവരി8ന് രാവിലെ 11 മണിക്ക് ചെറുതാഴം അച്യുതാനന്ദ മാരാരും ശിഷ്യരും അവതരിപ്പിക്കുന്ന സോപാന സംഗീതാര്‍ച്ചന രാത്രി 8 മണിക്ക് ക്ഷേത്രകലാരത്നംകരയടം ചന്ദ്രന് മാരാര്നയിക്കുന്ന തായമ്പക,
തുടര്‍ന്നു എസ്.എസ്.ഓര്‍ക്കസ്ട്ര പയ്യന്നൂര്‍ നയിക്കുന്ന 11 മണിക്ക് അന്നൂര്‍ മഹാവിഷ്ണുക്ഷേത്രംഅക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക രാക സദസ്സ് 3 മണിക്ക് കരിവെള്ളൂര്‍ രത്നകുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടംതുള്ളല്‍ രാത്രി 9 മണിക്ക് വാദ്യകലാകേസരി ചെറുതാഴം ചന്ദ്രന് മാരാര്‍ നയിക്കുന്ന തായമ്പക 10.30ന് പള്ളിവേട്ട ഫെബ്രുവരി 10ന് കാലത്ത് ക്ഷേത്രച്ചിറയില്‍ ആറാട്ട്.
വാര്‍ത്തസമ്മേളനത്തില്‍ സേവാസമിതി പ്രസിഡന്റ് കൂടച്ചീര കൃഷ്ണന്,സെക്രടറി സി.എന്‍.വേണുഗോപാലന്‍ നമ്പ്യാര്‍, ട്രസ്റ്റികുടുംബാംഗം വരണക്കോട് ഹരികൃഷ്ണന് നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസര്‍ സി.പി.ബീന, ആഘോഷകമ്മറ്റി വൈസ് ചെയര്മാന് എസ്.എ.രാജഗോപാലന്‍, വര്‍ക്കിംഗ് ചെയര്മാന് സി.കുഞ്ഞിരാമന്, ക്ഷേത്രം മാനേജര്‍ കെ.വി.ഗോകുലാനന്ദന്‍ പത്മനാഭന് പുതിയടത്ത്എന്നിവര് പങ്കെടുത്തു.