അതിര്‍ത്തിതര്‍ക്കം-യുവതിയേയും അമ്മയേയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച കേസ് നല്‍കിയ വിരോധത്തിന് വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി അമ്മയേയും മകളേയും മര്‍ദ്ദിക്കുകയും മകളുടെ രണ്ടരപവന്‍ താലിമാലയും മൊബൈല്‍ഫോണും പിടിച്ചുപറിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

മാവിച്ചേരി കാര്‍ക്കീലിലെ സുശീലനെയാണ്(52) തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം 5.30 നാണ് കേസിനാസ്പദമായ സംഭവം.

മാവിച്ചേരി കാര്‍ക്കീല്‍ മൊട്ടമ്മല്‍ വീട്ടില്‍ സഹജന്റെ ഭാര്യ എം.ഷൈനി(45), അമ്മ യശോദ(70) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഷൈനിയുടെ 2,91,000 രൂപ വിലമതിക്കുന്ന രണ്ടരപവന്‍ സ്വര്‍ണമാലയും 9000 രൂപയുടെ മൊബൈല്‍ഫോണും സുശീലന്‍ പിടിച്ചുപറിച്ച് കൊണ്ടുപോയതായും പരാതിയുണ്ട്.