റിട്ട.എസ്ഐ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

പയ്യന്നൂര്‍: റിട്ട.എസ്.ഐ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.

കാങ്കോല്‍ പാനോത്ത് സ്വദേശിയും രാമന്തളി പി.എച്ച്.സിക്ക് സമീപം താമസക്കാരനുമായ കിഴക്കിലോട്ടു വീട്ടില്‍ രാധാകൃഷ്ണന്‍ മാരാരാണ് (63) മരിച്ചത്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ രാവിലെ പത്തോടെ രാമന്തളിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം പതിനൊന്നരയോടെ കുരിശുമുക്കിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കുറച്ചുനാളായി അര്‍ബുദരോഗത്താല്‍ വിഷമിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

ആദ്യ ഭാര്യ മിനി 22 വര്‍ഷം മുമ്പ് കാങ്കോലിലുണ്ടായ വാഹനാപകടത്തിലും മകന്‍ യദുകൃഷ്ണന്‍ ആറുവര്‍ഷം മുമ്പ് വൈപ്പിരിയത്തുണ്ടായ വാഹനാപകടത്തിലും മരണപ്പെട്ടിരുന്നു.

ഭാര്യ:കെ.രമാദേവി.

സഹോദരങ്ങള്‍:ഗോപിനാഥന്‍, ശ്രീധരന്‍, ഗൗതമന്‍, പത്മാക്ഷി, രാജലക്ഷ്മി.