തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ടി.നസീറുദ്ദീന്‍ അനുസ്മരണം നടത്തി

തളിപ്പറമ്പ്: വ്യാപാരി നേതാവ് ടി.നസീറുദ്ദീനെ അനുസ്മരിച്ച് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍.

അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ടി.നസീറുദ്ദീന്‍ അനുസ്മരണവും തുടര്‍ന്ന് ശാന്തിഭവന്‍ സന്ദര്‍ശിച്ച് ഭക്ഷ്യവസ്തുക്കളും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലും ശാന്തിഭവനിലും ഫയര്‍ എക്സ്റ്റിങ്യൂഷറുകളും നല്‍കി.

തളിപ്പറമ്പ് വ്യാപാര ഭവനില്‍ നടന്ന ടി.നസീറുദ്ദീന്‍ ഓര്‍മ്മദിനത്തില്‍ തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് അനുസ്മരണ പ്രഭാഷണം നടത്തി.

ജന.സെക്രട്ടറി വി താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ് സഹഭാരവാഹികളായ കെ.അയ്യൂബ്, അല്‍ഫാ മുസ്തഫ, കെ.വി.ഇബ്രാഹിംകുട്ടി, സി.പി.ഷൗക്കത്തലി, കെ.കെ.നാസര്‍, സി.ടി.അഷ്‌റഫ്, കെ.ഷമീര്‍, അലി ആല്‍പി, കെ.പി.പി.ജമാല്‍, പി.കെ.നിസാര്‍, വാഹിദ് പനാമ, ഷാഫി അക്ബര്‍, കെ.വി.സൈനുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.