കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ടീം ജേതാക്കള്‍
തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്റെ മൂന്നാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പട്ടുവം ടര്‍ഫില്‍ വെച്ച് ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു.
തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.പ്രിയേഷ്, ടി.വി.ജയേഷ്, ബി.ഷിബു, എം.കെ.രജീഷ്, കെ.വി.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ടീം മത്സരത്തില്‍ ജേതാക്കളായി.
പയ്യന്നൂര്‍ സബ്ഡിവിഷന് ടീം രണ്ടാം സ്ഥാനം നേടി.

