പെരിങ്ങോത്ത് ചീട്ടുകളിസംഘം പോലീസ് പിടിയിലായി.
പെരിങ്ങോം: ചീട്ടുകളിസംഘം പോലീസ് പിടിയിലായി.

വെള്ളോറ പെരുമ്പടവിലെ അബ്ദുല്‍ മുത്തലിബ്(29), അന്‍വര്‍ ഹുസൈന്‍(34) വെള്ളക്കടവിലെ ലാലെ(22), ആസാലി(32)എന്നിവരെയാണ് വെള്ളോറ കരിപ്പാല്‍റോഡിലെ പാലത്തിന് കീഴില്‍വെച്ച് പുള്ളിമുറി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരിക്കെ ഇന്നലെ രാത്രി 11.30 ന് പെരിങ്ങോം എസ്.ഐ പി.ജില്‍സ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഡ്രൈവര്‍ സി.പി.ഒ മനീഷ്, ഹോംഗാര്‍ഡ് ജനാര്‍ദ്ദനന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
4220 രൂപയും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.
