Skip to content
കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണന്‍(89) നിര്യാതനായി.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വി.പി.സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍.
6 തവണ തുടര്‍ച്ചയായി വടകരയില്‍ നിന്നുള്ള എംപിയായിരുന്നു.
സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.
ശങ്കേഴ്‌സ് വീക്കിലി മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നു കെ.പി.ഉണ്ണിക്കൃഷ്ണന്‍.
1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍, കോണ്‍ഗ്രസ് യു വിഭാഗത്തില്‍ എത്തി.
1979-80 കാലത്ത് എഐസിസി (യു) ജനറല്‍ സെക്രട്ടറിയായിരുന്നു.
1980-ല്‍ എഐസിസി (എസ്) ജനറല്‍ സെക്രട്ടറിയായി. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് വളം കുംഭകോണം, ബൊഫോഴ്‌സ് ഇടപാടിലെ അഴിമതി എന്നിവ പുറത്തുകൊണ്ട് വന്നു.
വി.പി.സിഗ് മന്ത്രിസഭയില്‍ ക്യാബിനെറ്റ് റാങ്കോടെ മന്ത്രിയായി (ഉപരിതല ഗതാഗതം, ടെലികോം വകുപ്പുകള്‍).
ഗള്‍ഫ് യുദ്ധ കാലത്ത് പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
1993 ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.