സാന്ത്വനം തുടരും 25 വര്‍ഷവും ഇഫ്താര്‍ വിരുന്നൊരുക്കി പരിയാരം എസ്.വൈ.എസ്.സാന്ത്വന കേന്ദ്രവും അല്‍മഖറും

പരിയാരം:പരിശുദ്ധ റമളാനില്‍ തുടര്‍ച്ചയായി 25 വര്‍ഷവും പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ കൂട്ടിരിപ്പ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ജീവനക്കാര്‍ വഴിയാത്രക്കാര്‍ എന്നിവര്‍ക്ക് നോമ്പ്മുറി, നോമ്പ്തുറ, അത്താഴം എന്നിവ ഒരുക്കി സേവനരംഗത്തും സ്വാന്തനരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയാണ് അല്‍മഖര്‍ എസ്.വൈ.എസ്.ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള എസ്.വൈ.എസ് പരിയാരം സാന്ത്വന കേന്ദ്രം പ്രവര്‍ത്തകര്‍.

ദിനംപ്രതി ആയിരത്തോളം പേരിലേക്കാണ് ഇവരുടെ സേവനം എത്തുന്നത്.

25 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അല്‍മഖറിന്റെ നേതൃത്വത്തില്‍വിവിധ ഭാഗങ്ങളില്‍ സാന്ത്വന സേവന പ്രവര്‍ത്തനപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയപ്രമുഖ പണ്ഡിതന്‍ചിത്താരി ഹംസ മുസ്ലിയാര്‍ആണ് ഈ ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ജില്ലയിലെ വിവിധ സോണുകളില്‍ നിന്ന് പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പലഹാരങ്ങള്‍ കൊണ്ടാണ് നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഒരുക്കുന്നത്.

നേരത്തെ തന്നെ ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് എസ്.വൈ എസ് കണ്ണൂര്‍ജില്ലാ പ്രസിഡണ്ടും പരിയാരം സാന്ത്വന കേന്ദ്രം ഡയറക്ടറുമായ മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, ബഷീര്‍ എ.ബി.സി എന്നിവരാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

ഈ പ്രവര്‍ത്തനത്തിന് ദിവസേന ലക്ഷങ്ങള്‍ ചിലവുണ്ട് അഭ്യുകാംക്ഷികളുടെ സഹായത്തോടുകൂടിയാണ് ഇത്തരം പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്.

കുറഞ്ഞ കാലംകൊണ്ട് വിവിധങ്ങളായ സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പരിഹാരം സാന്ത്വന കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തുന്ന നിരവധി പാവപ്പെട്ട രോഗികള്‍ക്ക് സഹായം എത്തിക്കാനും രോഗികള്‍ക്ക്ഒപ്പം വരുന്ന കൂട്ടിരിപ്പുകാര്‍ക്ക് താമസസൗകര്യത്തിനായി ഒരുക്കിയ ഡോര്‍മെറ്ററി, നിരവധി പേരാണ് ഉപയോഗപ്പെടുത്തുന്നത്’കൂടാതെ മയ്യത്ത് പരിപാലനത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന സന്നദ്ധരായ പുരുഷ വനിതാ വളണ്ടിയര്‍മാര്‍ സാന്ത്വന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നിരവധി മയ്യത്തുകള്‍ പരിപാലിക്കുകയും അനാഥ മയ്യിത്തുകള്‍പരിപാലിക്കുകയും സംസ്‌കരിക്കുകയും ചെയ്തിട്ടുണ്ട്, പാലിയേറ്റീവ് സൗകര്യവുമുണ്ട്. വരുംകാലങ്ങളില്‍ ഡയാലിസ് സൗകര്യവും ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ്. കഴിഞ്ഞ കാലങ്ങളില്‍ മെഡിക്കല്‍ കോളേജിലേക്ക് ഐ.സി.എഫ്. സഹകരണത്തില്‍ ധാരാളം വീല്‍ ചെയറുകള്‍, രോഗികള്‍ക്ക് കസേര, മോര്‍ച്ചറിയിലേക്ക് കൂളര്‍ എന്നിവയും നല്‍കിയിട്ടുണ്ട്.

എല്ലാ സമയങ്ങളിലും സന്നദ്ധ സേവനം നടത്താന്‍ പരിശീലനം ലഭിച്ച ഷീ പാലിയേറ്റീവ് ടീമും സാന്ത്വന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ‘സാന്ത്വന കേന്ദ്രംഡയരക്ടര്‍ മുഹമ്മദ് റഫീക്ക് അമാനി തട്ടുമ്മല്‍ പറഞ്ഞു