പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചു, ആര്‍.സി.ഉടമ കുടുങ്ങി.

പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌ക്കൂട്ടറോടിച്ച സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
രാമന്തളി സെന്‍ട്രല്‍  പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഫാത്തിമ മന്‍സിലില്‍ എന്‍.പി.റംസീനയുടെ(37) പേരിലാണ് കേസ്.
ഇന്ന് രാവിലെ പത്തിന് വാഹനപരിശോധനക്കിടയില്‍ എസ്.ഐ കെ.പി.ശ്രീധരന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ജലീല്‍, സിപി,ഒ സനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന
പട്രോളിംഗിനിടെയാണ് കെ.എല്‍-60 ജി 3867 നമ്പര്‍ സ്‌ക്കൂട്ടറില്‍ പയ്യന്നൂരില്‍ നിന്ന് രാമന്തളി ഭാഗത്തേക്ക് വന്ന സ്‌ക്കൂട്ടര്‍ ഓടിച്ച കുട്ടിയെ പിടികൂടിയത്.
ഈ കേസില്‍ 55,000 രൂപയാണ് പിഴയായി അടക്കേണ്ടി വരിക.
വാഹനമോടിച്ച കുട്ടിക്ക് 25 വയസിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളൂ.