തളിപ്പറമ്പ്: തെരഞ്ഞെടുപ്പ് വേളയില്‍ നല്കിയ വാഗ്ദാനം പാലിച്ച് കുറുമാത്തൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ നൗഷാദ് പുതുക്കണ്ടം.
ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടുകാരുടെ പ്രധാന ആവശ്യമായിരുന്നു തെരുവ് വിളക്കുകള്‍.
എന്നാല്‍ ഒരു തെരുവ് വിളക്ക് സ്ഥാപിച്ചു കിട്ടാനുള്ള സാങ്കേതിക നടപടികള്‍ സങ്കീര്‍ണമായതോടെയാണ് സ്പോണ്‍സര്‍ഷിപ്പിലൂടെ നൗഷാദ് അതിന് പരിഹാരം കണ്ടത്.
വാര്‍ഡിലെ സ്ട്രീറ്റ്ലൈറ്റുകള്‍ ഇല്ലാത്ത വിവിധ പ്രദേശങ്ങളില്‍ ശിഹാബ് തങ്ങള്‍ തെളിച്ചം എന്ന പേരില്‍ പദ്ധതി രൂപികരിച്ച്
പൊക്കുണ്ട്-മണക്കാട് റോഡ്, കടവ്റോഡ് പെരുമ്പ മുച്ചിലോട്ട് ക്ഷേത്രം ജംഗ്ക്ഷന്, കോട്ടുപുറം നടവഴി, സെന്‍ട്രല്‍ റോഡ്, അകത്തൂട്ട് ഭഗവതി ക്ഷേത്ര പരിസരം, കീരിയാട് പള്ളി പരിസരം, കോട്ടുപുറം തേര്‍ലായി റോഡ്
തുടങ്ങിയ സ്ഥലങ്ങളിലാണ് 30,000 തുപയോളം ചെലവില്‍ തികച്ചും ജനകീയമായി ഫണ്ട് സമാഹരണം നടത്തി പഞ്ചായത്തിനെയും ഭരണ സംവിധാനങ്ങളെയും കാത്തിരിക്കാതെ ഉറപ്പ് പാലിച്ചത്.
ഇലക്ഷന് സമയത്ത് വാര്‍ഡിലെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനപ്രകാരം പദ്ധതിയുടെ ഒന്നാം ഘട്ടം എന്ന നിലയിലാണ് സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചച്ചത്.
വാര്‍ഡിലെ മറ്റ് ഇടങ്ങളില്‍ രണ്ടാംഘട്ടവും പദ്ധതി തുടരുമെന്നും ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും നൗഷാദ്പുതുക്കണ്ടം പറഞ്ഞു.