വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്കി.
തളിപ്പറമ്പ്: കേരളം പോലീസ് ഓഫീസേഴ്സ് അസോസിയേഷന്-കേരളം പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് നല്കി.

കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി അനുജ് പലിവാള്‍ ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ് ഐ ടി.വി.രാജീവന്,
പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എസ് ഐ എം.ചന്ദ്രന്, ജില്ലാ ഹെഡ് ക്വാര്‍ട്ടറിലെ എസ് ഐ ഗിരീഷ്,
തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ പി.പി.ഷൈല, ചെറുപുഴ പോലീസ് സ്റ്റേഷനിലെ എ എസ് ഐ പി.തങ്കമണി എന്നിവരാണ് ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.
കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്പി എന്‍.ആര്.ജയരാജ് മുഖ്യാതിഥിയായിരുന്നു.
കേരളം പോലീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു.
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്, കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.പി.അനീഷ്, കെ.പി.എ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ്, കെ.പി.ഒ.എ ജില്ലാ കമ്മിറ്റി അംഗം കെ.പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.
കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി എന്‍.വി.രമേശന് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.സാഹിദ നന്ദിയും പറഞ്ഞു.
