2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുനിയമസഭയാവും വരാന്‍ പോകുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന് സി.വി.ദയാനന്ദന്.
രാഷ്ട്രീയത്തിലെ ധാര്‍മ്മികത തീരെ ഇല്ലാതായ ഒരു തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു.
എങ്ങിനെയെങ്കിലും ജയിക്കുകയും ഭരിക്കുകയും ചെയ്യണം എന്ന ഒരൊറ്റ ചിന്തയിലാണ് കാര്യങ്ങള്‍.
സീറ്റ് ലഭിച്ചില്ലെങ്കില്‍ ഏത് പാര്‍ട്ടിയിലേക്കും പോകാനുള്ള ഒരു മാനസിക നിലവാരം എല്ലാവരും ആര്‍ജിച്ചിരിക്കുന്നു.