നടുവിലില്‍ തേങ്ങ മോഷണം പോലീസ് കേസെടുത്തു.
നടുവില്‍: പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ചതായി പരാതിയില്‍ പോലീസ് കേസെടുത്തു.
നടുവില്‍ വെസ്റ്റിലെ എടക്കളവന്‍ വീട്ടില്‍ ഇ.വി.ശാരദയുടെ(75)പരാതിയിലാണ് ആലക്കോട് പോലീസ് കേസെടുത്തത്.
ഫിബ്രവരി 15 ന് ശാരദയുടെയും മകളുടെയും ഉടമസ്ഥതയിലുള്ള നടുവില്‍ താവുകുന്നിലെ പറമ്പില്‍ നിന്നും 6000 രൂപ വിലമതിക്കുന്ന 200 തേങ്ങകള്‍ മോഷ്ടിച്ചതായാണ് പരാതി.
സംഭവത്തില്‍ നടുവില്‍ സ്വദേശി പത്മാവതിയുടെ മകന് ശ്രീജുവിന്റെ പേരിലാണ് കേസ്.

