കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. അശോകന്‍ മുഖ്യാതിഥിയായിരിക്കും.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സര്‍വീസസ് മുന്‍ ഡയറക്ടര്‍ ഡോ. നഫീസ ബേബി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം സണ്‍റൈസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും.
തുടര്‍ന്ന് രാത്രി 8 മണി മുതല്‍ വിധു പ്രതാപ് ലൈവ് മ്യൂസിക് ഷോ ആരംഭിക്കും.
മികച്ച സാങ്കേതിക സൗകര്യങ്ങളോടെ ഒരുക്കുന്ന ഈ സംഗീത വിരുന്ന് ആസ്വദിക്കുവാനായി നാട്ടുകാരെയും സംഗീത പ്രേമികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി കോളേജ് ഡയറക്ടര്‍ ഡോ. കെ.കെ.മുഹമ്മദ് ജൗഹര്‍, പി.സജികുമാര്‍, പി.പി.വിജയന്‍, ഷൈനി ബിജേഷ്, ഭവ്യ, അനന്യ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.