ജാസ്മിന സജീറിനൊപ്പം പോയതായി പരാതി

ചന്തേര: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.

തെക്കെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കരിക്കടവിലെ മാടമ്പില്ലത്ത് വീട്ടില്‍ അബ്ദുള്‍ ജലീലിന്റെ മകള്‍ ജാസ്മിന(19)നെയാണ് ഇന്നലെ വൈകുന്നേരം 3.30 ന് വീട്ടില്‍ നിന്ന് കാണാതായത്.

സജീര്‍ എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് കാണിച്ച് ഉമ്മ സമീറയുടെ പരാതിയിലാണ് കേസെടുത്തത്.