കൂട്ടുകച്ചവടത്തിലെ ക്രമക്കേട് കണ്ടെത്തിയതിന് വധഭീഷണി-പോലീസ് കേസെടുത്തു.

തൃക്കരിപ്പൂര്‍: കൂട്ടുകച്ചവടത്തിലെ സാമ്പത്തികക്രമക്കേട് കണ്ടെത്തിയ വിരോധത്തിന് തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് കേസ്.

ഉദിനൂരിലെ മുഹമ്മദ് ഷമീല്‍, റിയാസ് എന്നിവരുടെ പേരിലാണ് കേസ്.

പടന്ന അല്‍ അമീന്‍ മസ്ജിദിന് സമീപത്തെ ഷാഹിദ മന്‍സിലില്‍ കെ.സി.അബ്ദുള്‍നാസറിന്റെ(52)പരാതിയിലാണ് കേസ്.

മാര്‍ച്ച്-26 ന് രാത്രി 8.45 ന് മൂസാജിമുക്കില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഷമീലും അബ്ദുള്‍നാസറും തമ്മില്‍ നടത്തുന്ന വ്യാപാരത്തില്‍ ക്രമക്കേട് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്.