എന്‍.ഡി.എ-യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ബോര്‍ഡുകള്‍ നശിപ്പിച്ചു.

പരിയാരം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡ് മോഷ്ടിച്ചതായി പരാതി.

ഇന്നലെ വൈകുന്നേരം നാലിന് കടന്നപ്പള്ളി പുത്തൂര്‍കുന്നില്‍ ബാലന്‍നമ്പ്യാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡ് 5.45 ന് ഇടയില്‍ എടുത്തുകൊണ്ടുപോയതായിട്ടാണ് പരാതി.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് മറ്റപ്പള്ളിയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.

തളിപ്പറമ്പ് കുറുമാത്തൂരില്‍ കാക്കയംചാലില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ചുവെച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ നാല് ബോര്‍ഡുകള്‍ കാറി നശിപ്പിച്ചതായി ബി.ജെ.പി നേതാവ് കെ.കെ.വിശ്വനാഥന്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

28 ന് രാത്രി 8 നും ഇന്ന് രാവിലെ 8 നും ഇടയിലാണ് സംഭവം.