ഭര്‍ത്താവിനോടൊപ്പം വീട്ടില്‍ താമസിക്കുന്ന വിരോധത്തിന് ഭാര്യയെ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് പൂട്ടിയിട്ട് മര്‍ദ്ദിച്ചു
പയ്യന്നൂര്‍: ഭര്‍ത്താവിനോടൊപ്പം വീട്ടില്‍ താമസിക്കുന്ന വിരോധത്തിന് ഭാര്യയെ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി.

കര്‍ണാടക ദക്ഷിണ കാനറ ബെല്‍ത്തങ്ങാടിയിലെ ബി.സംഗീത ബംഗരയുടെ(31)പരാതിയിലാണ് കോറോം കാനായിയിലെ ഭര്‍ത്താവിന്റെ അമ്മ ലീല, സഹോദരിമാരും അവരുടെ മക്കളുമായ രേഷ്മ, നിഷ, അമിഷ, അഹല്യ എന്നിവരുടെ പേരില്‍ കേസെടുത്തത്.
മാര്‍ച്ച് 29 ന് രാവിലെ 7.30 മുതല്‍ 11.30 വരെ സംഗീതയെ പൂട്ടിയിടുകയും 30 ന് രാവിലെ 9 ന് സഹോദരി രേഷ്മ അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് പരാതി.
ഭര്‍ത്താവ് നടയില്‍ ഗിരീഷിനോടൊപ്പം ഭര്‍തൃവീട്ടില്‍ ഭാര്യയായ സംഗീത താമസിക്കുന്ന വിരോധത്തിന് മര്‍ദ്ദിച്ചതായാണ് പരാതി. പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
