പിലാത്തറ ഇനി വേറെ ലെവല്‍ റെഡ് കാന്താരിക്കൊപ്പം കരോക്കെ ഗാനമല്‍സരവും.

പിലാത്തറ: പിലാത്തറ റെഡ് കാന്താരി റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കരോക്കെ സിനിമാഗാന മത്സരമൊരുക്കുന്നു.

പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഈ പരിപാടിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിഭാഗങ്ങളായി മത്സരങ്ങള്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മത്സരത്തിന് മുമ്പ് സ്‌ക്രീനിങ് ഉണ്ടായിരിക്കും.

ഏപ്രില്‍ അഞ്ചിനാണ് റെഡ് കാന്താരിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കുക.

സ്‌ക്രീനിംഗിനുള്ള അവസാന തീയതി ഏപ്രില്‍ 2, ആണ്.

വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 5,000 രൂപയും രണ്ടാം സമ്മാനമായി 2,000 രൂപയും മൂന്നാം സമ്മാനമായി 1,000 രൂപയും ലഭിക്കും.

കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂര്‍ പഞ്ചായത്തുകളിലും പയ്യന്നൂര്‍ നഗരസഭയിലുമുള്ള ഗായകരും ഗായികമാരും മുന്‍ഗണന്ക്ക് അര്‍ഹരായിരിക്കും.

താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് 9400916891 എന്ന നമ്പറില്‍ ബന്ധപ്പെടണം.

പരിപാടിയുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ സി.എം.രവീന്ദ്രന്‍, നിതിന്‍ കൃഷ്ണ, സി.കെ.പ്രശാന്ത്, പി.പി.സത്യന്‍ എന്നിവര്‍ പങ്കെടുത്തു.