പരിയാരത്ത് മൂന്ന് ചട്ടികളിക്കാര്‍ പോലീസ് പിടിയില്‍

പരിയാരം: പണം വെച്ച് ചട്ടികളിയില്‍ ഏര്‍പ്പെട്ട മൂന്നംഗസംഘം പിടിയില്‍.

ഏര്യം ആലക്കാട്ടെ കടാങ്കോട്ട് വളപ്പില്‍ കെ.വി.രാജേഷ്(44), ഓലയമ്പാടി പെരുവാമ്പയിലെ മല്ലികത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍സലാം(44), നരീക്കാംവള്ളി നാലുപുരക്കല്‍ വീട്ടില്‍ എന്‍.പി.സുമേഷ്(46) എന്നിവരെയാണ്

ഇന്നലെ രാത്രി 9.15 ന് പിലാത്തോട്ടം അറക്കല്‍ തായ്പരദേവത ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ വെച്ച് പരിയാരം എസ്.ഐ വൈശാഖ് മണിലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

7810 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

പ്രൊബേഷനറി എസ്.ഐ ഇര്‍ഫാര്‍ അഹമ്മദ്, ഡ്രൈവര്‍ സി.പി.ഒ ഷജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.