മറ്റു പിന്നാക്ക ഹിന്ദുസമുദായങ്ങളുടെ സംവരണം ഉയര്‍ത്തണം- എ.എന്‍.ഇ.എസ്

മാതമംഗലം: മറ്റു പിന്നാക്ക ഹിന്ദുസമുദായങ്ങളുടെ ജോലിസംവരണം ജനസംഖ്യാനുപാതികമായി 3 ശതമാനത്തില്‍ നിന്നും 10 ശതമാനമായി ഉയര്‍ത്തി സാമൂഹ്യനീതി ഉറപ്പുവരുത്തണമെന്ന് ആന്തൂര്‍ നായര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി (എ.എന്‍.ഇ.എസ് ) 46-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

പ്രൊഫഷണല്‍ വിദ്യാഭ്യാസസംവരണം എല്ലാ കോഴ്‌സുകളിലേക്കും ബാധകമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സൊസൈറ്റി പ്രസിഡന്റ് പി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

സമ്മേളനം കേരള മണ്‍പാത്രനിര്‍മ്മാണ സമുദായ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി സെക്രട്ടറി യു.നാരായണന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ പി.ഗോവിന്ദന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

എന്‍ഡോവ്‌മെന്റ് ഉദ്ഘാടനവും രാജേഷ് പാലങ്ങാട്ട് നിര്‍വ്വഹിച്ചു. ഉന്നത വിജയികള്‍ക്കുള്ള ധനസഹായ വിതരണം സൊസൈറ്റി രക്ഷാധികാരി സുരേശന്‍ മഠത്തില്‍ നിര്‍വ്വഹിച്ചു.

കെ.എം.എസ്.എസ് ജില്ലാ സെക്രട്ടറി പി.ചന്ദ്രന്‍, സ്വാഗതസംഘം ചെയര്‍മാന്‍ സി.ബാലകൃഷ്ണന്‍, കണ്‍വീനര്‍ എം.മോഹനന്‍, നീലിയാര്‍ ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ.വി.പവിത്രന്‍, കെ.വി.ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.