2016 മെയ്-16 നാണ് പതിനാലാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
അന്ന് വി.എസ്.അച്യുതാന്ദനും മല്‍സരിച്ചിരുന്നതിനാല്‍ പിണറായിയും അച്യുതാനന്ദനും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മല്‍സരം ഉണ്ടാകുമോ എന്ന് പലരും സംശയിച്ചിരുന്നു.
അന്ന് എന്റെ പിതാവ് പറഞ്ഞത് സാധാരണക്കാരന്റെ ഒരു വികാരമായി ഞാന്‍ കണക്കാക്കുന്നു. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെ പിണറായിയുടെ പ്രവര്‍ത്തന മികവുകൊണ്ട് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കപ്പെട്ടു, അദ്ദേഹം മികച്ച ഒരു ഭരണാധികാരിയായിരിക്കും, അച്യുതാനന്ദനേക്കാള്‍ എന്നാണ് പിതാവ് പറഞ്ഞത്.
2016 മെയ്-25 ന് പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അന്ന് കേരളത്തിലെ സാധാരണക്കാര്‍ ഭൂരിഭാഗവും പിണറായിയെ മനസുകൊണ്ട് പിന്തുണച്ചത് വളരെ വ്യക്തമായിരുന്നു.
ആദ്യത്തെ പിണറായി മന്ത്രിസഭ മോശമല്ലാത്ത വിധത്തില്‍ ഭരണം നടത്തി എന്ന് തന്നെയാണ് പൊതുവായ വിലയിരുത്തല്‍.
പക്ഷെ, 2021 മെയ്-20 ന് അധികാരമേറ്റ തുടര്‍ഭരണ മന്ത്രിസഭയായതോടെ പിണറായി ഒരു ഏകാധിപതിയായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്.
താനൊഴികെ എല്ലാവരും മന്ത്രിസഭയില്‍ പുതുമുഖങ്ങളായിരിക്കണം എന്ന തീരുമാനവുമായി കടുംപിടുത്തം ആരംഭിച്ച അദ്ദേഹം പതിയെപതിയെ സാധാരണക്കാരന്റെ മനസില്‍ വെറുപ്പ് സൃഷ്ടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ഏറ്റവും ഒടുവില്‍ അത് വീട്ടില്‍പോയി ചോദിക്കണം എന്ന ഡയലോഗ് കൂടിയായതോടെ എല്‍.ഡി.എഫിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയായി മാറി.
കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ചെയ്യാത്ത വിധത്തില്‍ കേരളം മുഴുവന്‍ പടുകൂറ്റന്‍ ബോര്‍ഡുകളും സമൂഹമാധ്യമങ്ങളിലെ പ്രമോഷന്‍ അഭിമുഖങ്ങളും പത്രങ്ങളിലെ ജാക്കറ്റ് പരസ്യങ്ങളും ഒക്കെയായി പിണറായി കേരളം മുഴുവന്‍ സ്വയം ആറാടിയപ്പോള്‍ ജനമനസില്‍ അദ്ദേഹം കൂടുതല്‍ കൂടുതല്‍ വെറുക്കപ്പെട്ടവനായി മാറുകയായിരുന്നു.
1975 മാര്‍ച്ച് 30 ന് പിണറായി വിജയന്‍ കേരള നിയമസഭയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗവും അതിനിടയാക്കിയ സംഭവങ്ങളും അന്നത്തെ നിയമസഭ സെക്രട്ടെറി ആര്‍.പ്രസന്നന്‍ എഴുതിയ നിയമസഭയില്‍ നിശബ്ദനായി എന്ന ആത്മകഥയില്‍ പരാമര്‍ശിച്ചത് വികാരഭരിതനാവാതെ ആര്‍ക്കും വായിച്ചുതീര്‍ക്കാനാവില്ല.
പക്ഷെ, പഴയ പിണറായിയുടെ സ്ഥാനത്ത് എങ്ങിനെയെങ്കിലും മൂന്നാംതവണയും അധികാരം പിടിക്കണം, ഭരണത്തിന്റെ സുഖം ഇനിയുമിനിയും അനുഭവിക്കണം എന്ന് ചിന്തിക്കുന്ന സുഖലോലുപനായ ഒരു രാജാവിനെയാണ് ഈ തെരഞ്ഞെടുപ്പ് സമയത്ത് കണ്ടത്.
ഇപ്പോഴും പിണറായിയും അദ്ദേഹത്തിന്റെ ചില സില്‍ബന്ധികളും 10 വര്‍ഷമായി ഭരണത്തിന്റെ സുഖശീതളിമ അനുഭവിക്കുന്ന ചില നേതാക്കളും ഇടതുപക്ഷത്തിന് വീണ്ടും അധികാരം ലഭിക്കുമെന്നും അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാവുമെന്നും സ്വപ്‌നം കാണുന്നു.
തുടര്‍ഭരണം അത്തരക്കാരുടെ ചിന്താശേഷിയെ അത്രകണ്ട് നശിപ്പിച്ചുകഴിഞ്ഞുവെന്ന് ഇത് വ്യക്തമാക്കുന്നു.
ഫലപ്രഖ്യാപനം വന്നതിന്റെ പിറ്റേദിവസം തന്നെ സത്യപ്രതിജ്ഞക്ക് പന്തലിടണം എന്ന് പറയുന്ന നിലവരെ എത്തി കാര്യങ്ങള്‍.
ജനങ്ങളെയോ അവരുടെ മനസിനെയോ അറിയാന്‍ സാധിക്കാത്ത നിര്‍ഗുണപരബ്രഹ്മങ്ങളായി മാറിയവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ചിന്തിക്കാന്‍ സാധിക്കു.
എന്തുതന്നെ ദുരന്തം വന്നാലും പിണറായിയുടെ ഭരണം അവസാനിപ്പിക്കണം എന്ന കേരള ജനതയുടെ തീരുമാനം തിരിച്ചറിയാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് സാധിക്കാതെ പോയത് ഭരണം പാര്‍ട്ടിയെ മയക്കുന്ന കറുപ്പായി മാറിയതിനാല്‍ മാത്രമാണ് എന്ന് ഓര്‍മ്മിച്ചുകൊണ് നിര്‍ത്തട്ടെ.