പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വിക്ടര്‍ ജോസഫ് കണ്ണൂരില്‍ നിര്യാതനായി

കണ്ണൂര്‍: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പെസക്കരി ചതുരമ്പുഴയിലെ കുന്നേല്‍ വിക്ടര്‍ ജോസഫ് (42) കണ്ണൂരില്‍ നിര്യാതനായി.

അസുഖബാധിതനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം.

ഇന്ത്യവിഷന്‍, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ വോളി താരം മനു ജോസഫ് സഹോദരനാണ്.

സംസ്‌കാരം നാളെ പയ്യാവൂര്‍ പൈസക്കരിയില്‍ നടക്കും.