ധീരജിന്റെ സംസ്‌ക്കാരം പാര്‍ട്ടി വാങ്ങിയ എട്ട് സെന്റ് ഭൂമിയില്‍
തളിപ്പറമ്പ്: കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വീടിന് സമീപം തന്നെ സംസ്‌ക്കരിക്കും.

പട്ടപ്പാറയില്‍ വിജയന്‍ എന്നയാളില്‍ നിന്നും സി.പി.എം വിലകൊടുത്തുവാങ്ങിയ എട്ട്‌സെന്റ് സ്ഥലത്താണ് സംസ്‌ക്കാരം നടക്കുക.
വൈകുന്നേരം ആറിന് നടക്കുന്ന സംസ്‌ക്കാര ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും സി.പി.എം. സംസ്ഥാന നേതാക്കളും എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സംഘടനകളുടെ അഖിലേന്ത്യാ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
വൈകുന്നേരം അഞ്ചിന് സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി ഓഫീസായ ഇ.എം.എസ്.മന്ദിരത്തിന് സമീപത്തെ കെ.കെ.എന്‍.പരിയാരം ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.
കണ്ണൂരില്‍ തുറന്ന വാഹനത്തിലാണ് മൃതദേഹം തളിപ്പറമ്പിലേക്ക് കൊണ്ടുവരുന്നത്.
വൈകുന്നേരം നാല് മുതല്‍ തളിപ്പറമ്പ് നഗരത്തില്‍ സി.പി.എം.ഹര്‍ത്താലാചരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്
