തളിപ്പറമ്പ്: കഴിഞ്ഞ 10 വര്‍ഷക്കാലം ഇടതുപക്ഷം നടത്തിയ തൊഴിലാളി വിരുദ്ധ നടപടിയുടെ ഫലമാണ് ഇലക്ഷനില്‍ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ന്യായമായ സമരങ്ങള്‍ക്കെതിരെ ഈ സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.
സ്വജനപക്ഷപാതം, അഴിമതി എന്നിവയില്‍ മുങ്ങിക്കുളിച്ച ഇടതു ദുര്‍ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് വന്‍ മുന്നേറ്റമാണ് കേരളത്തില്‍ യുഡിഎഫ് നടത്തിയത്.
യാതൊരു തത്വദീക്ഷയുമില്ലാതെ രോഗികള്‍ എന്നോ ഭിന്നശേഷിക്കാര്‍ എന്നോ ഉള്ള മാനുഷിക പരിഗണന പോലും ഇല്ലാതെ കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിക്കൊണ്ട് ദ്രോഹിച്ച ഇടതുപക്ഷത്തിനുള്ള ശക്തമായ പ്രഹരം ആണ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള കേരളീയര്‍ നല്‍കിയത്.
യാതൊരു സമരവും ചെയ്യാത്ത ഇടതു സംഘടനകള്‍ക്ക് പോലും തിരഞ്ഞെടുപ്പില്‍ പുനര്‍വിചിന്തനം ഉണ്ടായതാണ് ഇടതുപക്ഷത്തിന്റ തകര്‍ച്ചയ്ക്ക് കാരണം.
പീഢനമനുഭവിച്ച ജീവനക്കാരെ പ്രത്യേകമായും അസുഖങ്ങള്‍, പ്രയാസങ്ങള്‍ എന്നിവ അനുഭവിക്കുന്ന ജീവനക്കാരെ പൊതുവായും സംരക്ഷിക്കുന്ന നിലപാടായിരിക്കണം നാം കൈക്കൊള്ളേണ്ടത്.
ആവശ്യങ്ങള്‍, അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ നിരവധി പോരാട്ടങ്ങള്‍ ഏറ്റെടുത്തു കൊണ്ടും സാധാരണക്കാരുടെ കാര്യത്തില്‍ കൃത്യമായി ഇടപെട്ട് പ്രവര്‍ത്തിച്ചു കൊണ്ടും യുഡിഎഫ് സര്‍ക്കാരിന് കരുത്തുപകരേണ്ടത് ജീവനക്കാരുടെ കര്‍ത്തവ്യമാണ്.
എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.വി.മഹേഷ് അധ്യക്ഷത വഹിച്ചു.
നിയുക്ത എംഎല്‍എമാരായ ടി.കെ.ഗോവിന്ദന്‍, വി.കുഞ്ഞികൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍, കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് എം.പി.കുഞ്ഞിമൊയ്തീന്‍, ഇ.ടി.രാജീവന്‍, നൗഷാദ് ബ്ലാത്തൂര്‍, കെ രാമകൃഷ്ണന്‍, പി.സി.വിജയരാജന്‍, അഡ്വ.കെ.വി.അബ്ദുല്‍ റസാഖ്, തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ. സരസ്വതി, എന്‍ജിഒ അസോസിയേഷന്‍ ജില്ല സെക്രട്ടറി അഷ്റഫ് മമ്പറം, ട്രഷറര്‍ വി.ആര്‍.സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ ജില്ലയില്‍ നിന്നും മികച്ച വില്ലേജ് ഓഫീസര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട പി.വി.വിനോദ്, എ.കെ.ആരിഫ്, കെ.പി.രഞ്ജിത്ത് എന്നിവരെ ആദരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ വി.പി.ബോബിന്‍, സംസ്ഥാന വൈസ് പ്രസിഡന്റമാരായ ജി.എസ്.ഉമാശങ്കര്‍, കെ.പ്രദീപ്, സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാന്‍സിസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.വി.അബ്ദുല്‍റഷീദ്, എ.ഉണ്ണികൃഷ്ണന്‍, അഷ്‌റഫ് ഇരിവേരി, പി.നന്ദകുമാര്‍, ആര്‍.പി.മിസിരിയ, ജെന്നിഫര്‍ വര്‍ഗീസ്, കെ.അസീംബു, രാജേഷ് ബാബു, എം.എന്‍.ലക്ഷ്മണന്‍, ഷിന്റോ അലക്‌സ് എന്നിവര്‍ സംസാരിച്ചു.
സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പി.സുനില്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.വി.വിനോദ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.സുജേഷ്, കെ.വി.പ്രകാശ് ബാബു സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ജി.സുഭാഷ്, എം. അബ്ദുല്‍ നാസര്‍, കെ.പി.സി.ഹാരിസ്, കെ.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമാപന സമ്മേളനം കെപിസിസി മെമ്പര്‍ വി.പി.അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാജേഷ് ഖന്ന, എം.പി.ഷനിജ്, എന്‍.കെ.രത്‌നേഷ്, വി.സത്യന്‍ എന്നിവര്‍ സംസാരിച്ചു.