ആലക്കോട് വന്‍ ചീട്ടുകളി സംഘം പോലീസ് പിടിയില്‍, 1,31,200 രൂപ പിടിച്ചെടുത്തു.

ആലക്കോട്: ആലക്കോട് പോലീസ് വന്‍ ചീട്ടുകളി സംഘത്തെ പിടികൂടി, ഒരു ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു.

തളിപ്പറമ്പ് കുറുമാത്തൂര്‍ പുതിയപുരയില്‍ വീട്ടില്‍ സുരേന്ദ്രന്‍(62),

വെള്ളാട് ആശാന്‍കവലയിലെ കൊല്ലത്ത് വീട്ടില്‍ ചെല്ലപ്പന്റെ മകന്‍ അജയന്‍(48)

ഉദയഗിരി പുത്തൂര്‍ വീട്ടില്‍ തങ്കപ്പന്റെ മകന്‍ അനില്‍കുമാര്‍(40),

താബോറിലെ കരിമ്പനക്കല്‍ കെ.ജെ.ജോണിന്റെ മകന്‍ കെ.ജെ.ബാബു(54),

കരുവഞ്ചാലിലെ ജോഗേഷ് മാത്യു, തടിക്കടവിലെ സനോജ്, മണിക്കലിലെ ജോഷി

എന്നിവരുടെ പേരിലാണ് കേസ്.

1.31,200 രൂപ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

ഇന്നലെ വൈകുന്നേരം 3.45 ന് ആലക്കോട് എസ്.ഐ ജി.പ്രവീണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തടിക്കടവ് പന്ത്രണ്ടാംചാല്‍ പുഴയരികിലെ ചീട്ടുകളി കേന്ദ്രത്തില്‍ എത്തിയത്.

ഇതില്‍ ജോഗേഷ് മാത്യു, സനോജ്, ജോഷി എന്നിവര്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.

നാലുപേര്‍ പോലീസിന്റെ പിടിയിലായി.

ഗ്രേഡ് എസ്.ഐ മണി, സീനിയര്‍ സി.പി.ഒമാരായ രാജന്‍, അനീഷ് ഡ്രൈവര്‍ സി.പി.ഒ അതുല്‍ എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.