Skip to content
തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പാനലിന് സമ്പൂര്‍ണ വിജയം.
2026-27 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഴുവന്‍ സീറ്റിലേക്കും ഒറ്റ പാനലില്‍ നിന്നും മത്സരിച്ചവര്‍ വിജയിക്കുന്നത്.
ഭാരവാഹികളായി
പി.ബി.മനോജ് (പ്രസിഡന്റ്),
കെ.ഷീമ (വൈസ് പ്രസിഡന്റ്).
സക്കരിയ്യ കായക്കൂല്‍ (സെക്രട്ടറി),
ടിന്റു തോമസ്(ജോ.സെക്രട്ടറി),
പ്രസൂണ്‍ നമ്പ്യാര്‍ (ട്രഷറര്‍) എന്നിവരെയും
എ.പി.മുഹമ്മദ് സാഹിദ്, സച്ചിന്‍ വിന്‍സന്റ്, ഷീംസ് തോമസ്, വി.വി.സിജു, കെ.വി.അമീന ജംഷീദ്, തൃപ്തി എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായും തിരഞ്ഞെടുത്തു.
സുപ്രിം കോടതിയുടെ വിധി പ്രകാരം വൈസ് പ്രസിഡന്റ്, ജോ സെക്രട്ടറി, രണ്ട് എക്്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവ വനിതാ സംവരണമായിരുന്നു.
രാജേന്ദ്രകുമാര്‍ റിട്ടേണിങ്ങ് ഓഫീസറും, പി.എന്‍.മധുസൂദനന്‍ അസി.റിട്ടേണിങ്ങ് ഓഫീസറുമായിരുന്നു.