ദുബൈ തളിപ്പറമ്പ് മുനിസിപ്പല്‍ കെ.എം.സി.സി ഈദ് ഹദിയ; 125 പേര്‍ക്ക് പുത്തന്‍ വസ്ത്രങ്ങളും സമ്മാനങ്ങളും നല്‍കി

തളിപ്പറമ്പ്: ബലി പെരുന്നാളിാടനുബന്ധിച്ച് തളിപ്പറമ്പ് നഗരസഭ പരിധിയിലെ അര്‍ഹതപ്പെട്ട 125 പേര്‍ക്ക് ദുബൈ കെഎംസിസിയുടെ ഈദ് ഹദിയ നല്‍കി.

മുനിസിപ്പല്‍ കെ.എം.സി.സി പ്രസിഡന്റ് കെ.കെ.ഷബീറിന്റെ അദ്ധ്യക്ഷതയില്‍ തളിപ്പറമ്പ് നഗരസഭ ചെയപേഴ്‌സണ്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.

ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര മുഖ്യാതിഥിയായി.

ദുബൈ കെ.എം.സി.സി മുന്‍സിപ്പല്‍ കോഡിനേറ്റര്‍ പി.പി.മുഹമ്മദ് നിസാര്‍ സ്വാഗതം പറഞ്ഞു.

കൊടിയില്‍ സലീം, കെ.വി.മുഹമ്മദ് കുഞ്ഞി, പി.എ.സിദ്ധീഖ്, എന്‍.എ.സിദ്ദീഖ്, നഗരസഭ കൗണ്‍സിലര്‍മാരായ ഫൈസല്‍ ചെറുകുന്നോന്‍, പി.പി.ഇസ്മയില്‍, പി.റഫീഖ്, ഫിയാസ് ആള്ളാംകുളം,

മുന്‍ കെ.എം.സി.സി ഭാരവാഹികളായ ഷാജഹാന്‍, സി.കെ.മുസ്തഫ, മുനിസിപ്പല്‍ കെ.എം.സി.സി സെക്രട്ടറി പുട്ട് ജബീര്‍, പി.കെ ഇബ്രാഹിം, നൗഫല്‍ എന്നിവര്‍ സംബന്ധിച്ചു.

മുനിസിപ്പല്‍ കെ.എം.സി.സി സെക്രട്ടറി ഇഖ്ബാല്‍ നന്ദി പറഞ്ഞു.