വിവാഹവാഗ്ദാനം നല്‍കി തളിപ്പറമ്പ് സ്വദേശിനിയുടെ 34,30,000 രൂപയും 5 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു .

തളിപ്പറമ്പ്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ടയാള്‍ വിവാഹവാഗ്ദാനം നല്‍കി യുവതിയുടെ 34,30,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി.

സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഡോ.ആന്റണി അഗസ്റ്റിന്‍ എന്നയാളുടെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വരക്ഷേത്രത്തിന് സമീപം സി.എം.ആര്‍. ഐസ ഡയമണ്ട് ഹില്‍സില്‍ സിയോണ്‍ വില്ല നമ്പര്‍-20 ലെ മായ കുത്തുളിയില്‍ ചാക്കോ(39)ന്റെ പരാതിയിലാണ് കേസ്.

2021 വര്‍ഷം ജനുവരിയില്‍ ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന മായയെ ചതിക്കണമെന്ന ഉദ്ദേശത്തോടെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട

ഡോ.ആന്റണി അഗസ്റ്റിന്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പല തവണകളായി നേരിട്ടും ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേനയും പണം തട്ടിയെടുത്തുവെന്നാണ് പരാതി.

എന്നാല്‍ വിവാഹം കഴിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല.