വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

തളിപ്പറമ്പ്: ഈ മാസം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.

മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്‍ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡണ്ട് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.പി.അനീഷ്, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് എന്നിവര്‍ പ്രസംഗിച്ചു.

കെ പി ഒ എ ജില്ലാ സെക്രട്ടറി എന്‍.വി.രമേശന്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് എം.കെ.സാഹിദ നന്ദിയും പറഞ്ഞു.

ഇരിട്ടി പോലീസ് സ്റ്റേഷനിലെ എസ് ഐ മുഹമ്മദ് നജ്മി, ഡി.സി.ആര്‍.ബി എസ് ഐ പി.പി.വിനോദ്, ശ്രീകണ്ഠാപുരം എസ് ഐ എം.വി.മോഹനന്‍, പയ്യാവൂര്‍ എസ് ഐ പി.പി.പ്രഭാകരന്‍, മുഴക്കുന്ന് എസ് ഐ എം.വി.എല്‍ദോ, പയ്യന്നൂര്‍ ഡിവൈ.എസ്.പി ഓഫീസിലെ എസ് ഐ എന്‍.പ്രകാശന്‍, പേരാവൂര്‍ എസ് ഐ ടി.പി.അബ്ദുല്‍ നാസര്‍, കുടിയാന്മല എസ് ഐ എന്‍.ചന്ദ്രന്‍, മാലൂര്‍ എസ് ഐ രാജു, പയ്യന്നൂര്‍ കണ്‍ട്രോള്‍ റൂം എസ് ഐ ഇ.പവിത്രന്‍, ആലക്കോട് എസ് ഐ പ്രേമരാജന്‍, ഉളിക്കല്‍ എസ് ഐ കെ.കെ.വേണുഗോപാലന്‍, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ പി.വി.സുമ, പെരിങ്ങോം പോലീസ് സ്റ്റേഷനിലെ എസ് ഐ പി.പി.നബീസ, ഡ്രൈവര്‍ വിഭാഗം സിപിഒ ജോളി ജോസഫ് എന്നിവരാണ് ഈ മാസം സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.