തകര്‍ന്ന കാര്‍, വാരിവലിച്ചിട്ട സാധനങ്ങള്‍, ഒഴുകിയ ചോര സംഭവം പിലാത്തറയില്‍: ദുരൂഹം

പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് കാര്‍ അടിച്ചുതകര്‍ത്ത നിലയില്‍.

കെ.എല്‍.58 എ.എല്‍-2059 GRAN VITAR കാറാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

പെരിന്തല്‍മണ്ണ ഭാഗത്തുനിന്നാണ് കാര്‍ വന്നതെന്ന് പോലീസ് പറഞ്ഞു.

കാറിനകത്തെ സാധനങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും വാരിവലിച്ച് പുറത്തിട്ട നിലയിലാണ്.

ചോരഒഴുകി കട്ടപടിച്ച നിലയിലും കാണുന്നുണ്ട്.

കാറിന്റെ മുന്‍ഭാഗം ഇടിച്ചുതകര്‍ത്ത് ഡോറുകള്‍ തുറന്നനിലയിലാണ്.

സ്വര്‍ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

രാവിലെ പ്രഭാതനടത്തത്തിന് ഇറങ്ങിയവരാണ് കാര്‍ തകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്.

ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ഏറെയാണ്.