ഒരു പെണ്‍കുട്ടി, 2 യുവാക്കള്‍-സമയം രാത്രി 11.30 പോലീസ് എത്തി, യുവാക്കള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പെണ്‍കുട്ടിയോടൊപ്പം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍.

പറശിനിക്കടവ് തളിയിലെ മണിയുടെ മകന്‍ കാരി വീട്ടില്‍ എം.പ്രഭുല്‍(20), കണ്ണപുരം മൊട്ടമ്മലിലെ ഗോവിന്ദന്റെ മകന്‍ ചെറിയപ്രവന്‍ വീട്ടില്‍ സി.നവനീത്(24)എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ(ജൂണ്‍-ഒന്ന്) രാത്രി പതിനൊന്നരക്ക് ധര്‍മ്മശാലയിലാണ് ഇവരെ പെണ്‍കുട്ടിയോടൊപ്പം കണ്ടത്.

രാത്രികാല പട്രോളിങ്ങിനിടെയാണ് ഇവരെ സംശയകരമായ സാഹചര്യത്തില്‍ കാണാനിടയായത്.

ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെയാണ് ഇവര്‍ എന്തോ കുറ്റകൃത്യം ചെയ്യുന്നതിനാണ് നില്‍ക്കുന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.