ഏറ്റുമാനൂര്‍ സ്വദേശിയെ പറശിനിക്കടവില്‍ കാണാതായി

തളിപ്പറമ്പ്: പറശിനിക്കടവില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയെ കാണാതായി.

ഏറ്റുമാനൂര്‍ ചിറമ്പില്‍ വീട്ടില്‍ സി.എന്‍.മോഹനന്‍(65)എന്നയാളെയാണ് കാണാതായത്.

ബന്ധുക്കളോടൊപ്പം കൊട്ടിയൂര്‍ ഉള്‍പ്പെടെയുള്ള കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ എത്തിയ മോഹനന്‍ മെയ്-31 ന് വൈകുന്നേരം 3.30 നും 5.30 നും ഇടയിലാണ് പറശിനിക്കടവ് മുത്തപ്പന്‍ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറപ്പെടാന്‍ ഒരുങ്ങിയപ്പോഴാണ് മോഹനനെ കാണാനില്ലെന്ന് മനസിലായത്.

ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഓര്‍മ്മക്കുറവുള്ള വ്യക്തിയാണ് മോഹനനെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പോലീസ് അന്വേഷണം ആരംഭിച്ചു.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7510851817 നമ്പറിലോ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ 0460 2203100 എന്ന നമ്പറിലോ ബന്ധപ്പെടണം.