Skip to content
തളിപ്പറമ്പ്: മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ച് കാറിനും ഓട്ടോറിക്ഷക്കും ഇടിച്ച് കേടുപാട് വരുത്തിയ സംഭവത്തില്‍ യുവാവിന്റെ പേരില്‍ തളിപ്പറമ്പ്‌പോലീസ് കേസെടുത്തു.
കുറുമാത്തൂര്‍ താഴെ ചൊറുക്കള ആര്‍ഷിദ മന്‍സിലില്‍ കെ.വി.മഷൂദിന്റെ(36)പേരിലാണ് കേസ്.
ഇന്നലെ രാത്രി(2026-മെയ്-31) 10.40 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എസ്.ഐ എന്‍.വി.പ്രകാശന്‍, ഡ്രൈവര്‍ സി.പി.ഒ സനൂപ് എന്നിവരുടെ നേതൃത്വത്തില്‍ സി.എച്ച്.റോഡ് ജംഗ്ഷന് സമീപം രാത്രികാല വാഹനപരിശോധന നടത്തിവരുന്നതിനിടെ
സയ്യിദ്‌നഗര്‍ ഭാഗത്തുനിന്നും കാര്യാമ്പലം ഭാഗത്തേക്ക് കെ.എല്‍-59-എന്‍-5566 കാറോടിച്ചുവന്ന മഷൂദ് കെ.എല്‍-53-എച്ച്-5500 നമ്പര്‍ കാറിലും കെ.എല്‍-59-എ.സി-4093 നമ്പര്‍ ഓട്ടോറിക്ഷയിലും ഇടിച്ച് കേടുപാടുവരുത്തിയതിനെ
തുടര്‍ന്ന് എസ്.ഐ പ്രകാശന്റെ നേതൃത്വത്തില്‍ പോലീസ് ഇടപെടുകയും ആല്‍ക്കോമീറ്റര്‍ പരിശോധനയില്‍ മദ്യത്തിന്റെ അളവ് 188 ഗ്രാം/100 എം.എല്‍ എന്ന് കാണിച്ചതിനെ തുടര്‍ന്ന് കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Post navigation
Go Top