തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2025-26 വര്‍ഷത്തെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി പാടശേഖരങ്ങള്‍ക്കും കൃഷിക്കൂട്ടങ്ങള്‍ക്കുമായി അനുവദിച്ച ടില്ലര്‍ ചെങ്ങളായി
ഗ്രാമപഞ്ചായത്തിലെ പെരിന്തലേരി പാടശേഖരസമിതിക്ക് നല്കിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. രവി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.റുഖിയ മുഖ്യാതിഥിയായിരുന്നു. ത
ളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബി.സുഷ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രമീള രാജന്‍, മിനി ജോയി, ചെങ്ങളായി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രാജ്കുമാര്‍,കൃഷി ഓഫീസര്‍ വി.ജിനു, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി.തമ്പാന്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.