തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും തൂഫാന്‍ പ്രഹരം, എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി.
തളിപ്പറമ്പ് ആസാദ് നഗറിലെ സുബൈദ മന്‍സിലില്‍ സി.എച്ച്.മൊയ്തീന്റെ മകന്‍ പി.പി.ഷഹീര്‍(36),
പഴയങ്ങാടി മാടായി ആര്‍.സി.ചര്‍ച്ചിന് സമീപത്തെ സി.പി.ഹൗസില്‍ മജീദിന്റെ മകന്‍ സി.പി.അറഫാത്ത്(39)
എന്നിവരെയാണ് ജില്ല റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്.
ഡാന്‍സാഫ് സംഘം ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ രാത്രി ഏഴരയോടെ തളിപ്പറമ്പ് ദേശീയപാതയിലെ പാറേക്കുളം ജ്വല്ലറിക്ക് സമീപം ഇരുവരും കെ.എല്‍-60 യു-0707 നമ്പര്‍ മഹീന്ദ്ര താര്‍ ജീപ്പില്‍ ഇരിക്കവെയാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, എസ്.ഐ യു.എസ്.അസ്ബര്‍ ബാബു, സീനിയര്‍ സി.പി.ഒ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തിയത്.
വാഹന പരിശോധനയില്‍ ഗിയറിന് സമീപം കണ്ട കറുത്ത ബാഗില്‍ നിന്നാണ് സിപ്‌ലോക്കറില്‍ സൂക്ഷിച്ച 500 രൂപ വിലമതിക്കുന്ന 5.8116 ഗ്രാം കഞ്ചാവും 44,000 രൂപയുടെ 11.9454 ഗ്രാം എം.ഡി.എം.യെും പിടിച്ചെടുത്തത്.
ഷഹീറിന് എം.ഡി.എം.എ നല്‍കാനാണ് തളിപ്പറമ്പില്‍ എത്തിയതെന്ന് അറഫാത്ത് പോലീസിനോട് ചോദ്യം ചെയ്യവെ പറഞ്ഞു.
ജില്ലയിലെ പ്രധാന ലഹരിമരുന്ന് കച്ചവട ഏജന്റുമാരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.