അന്താരാഷ്ട ലഹരി വിരുദ്ധ റീൽസ് മൽസരം: പാണപ്പുഴ മീഡിയ റീൽസിന് ഒന്നാം സ്ഥാനം

 

പയ്യന്നൂർ: അന്താരാഷ്ട ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പയ്യൂന്നൂർ പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തിയ റീൽസ് മത്സരത്തിൽ ശ്രീകാന്ത് പാണപ്പുഴ രചനയും സംവിധാനവും ചെയ്ത് റീൽ സ് ഒന്നാം സ്ഥാനം നേടി.

പാണപ്പ മീഡിയയാണ് റീൽസ് അവതരണം നടത്തിയത്.

ശ്രീകാന്ത് പാണപ്പുഴ, ഷാജി പാണപ്പുഴ, ദിലീപ് പാണപ്പുഴ എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.

ക്യാമറാമാൻ ടി വി ആദർശ്, എഡിറ്റിംഗ് അഭയ് ദേവ്, സുഭാഷ് പാണപ്പുഴ, ദിലീപ് കച്ചേരിക്കടവ്, സനൽജയൻ, ടി ഷിജു എന്നിവർ സങ്കേതിക സഹായവും നിർവഹിച്ചു.

ലഹരിഉപയോഗിക്കുന്നവരെ അതിന്റെ ദൂഷ്യ വശങ്ങൾ 48 സെക്കന്റിലൂടെ മനസിലാക്കി കൊടുക്കുന്ന രീതിയിൽ ദൃശ്യവൽകരിച്ചതിനാണ് പുരസ്കാരം ലഭിച്ചത്.

കണ്ണൂർ റൂറൽ പോലീസ് അഡീഷണൽ എസ്പി എൻ. ആർ. ജയരാജിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ഇതിന് മുൻപും സമകാലിക സംഭവങ്ങൾ റീൽസിലൂടെ ശ്രദ്ധേയമായ പാണപ്പ മീഡിയ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന സംഘമാണ്.