അനസ്തീഷ്യകൊടുത്തതല്‍ പിഴവ്, പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

പയ്യന്നൂര്‍: അനസ്തീഷ്യകൊടുത്തതല്‍ പിഴവ്, പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

ജൂലൈ 5 ന് രാവിലെ 9.40 നായിരുന്നു എരമം നടുവിലെകുനി എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു വയസും അഞ്ച് മാസവും പ്രായമുള്ള ദേവാന്‍സ് ഷൗര്യ എന്ന കുട്ടിക്ക് കളിക്കുന്നതിനിടെ വീണ് മുറിവുപറ്റിയത്.

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവ് സ്റ്റിച്ചിടണമെന്നും ഇതിന് അനസ്തീഷ്യ നല്‍കണമെന്നും പറഞ്ഞ് ഡോ.അ#്ജലി പൊതുവാള്‍ അനസ്തീഷ്യ നല്‍കുകയായിരുന്നു.

എന്നാല്‍ അനസ്തീഷ്യ നല്‍കിയതില്‍ പിഴവ് സംഭവിച്ച് കുട്ടിക്ക് ബ്രെയിന്‍ ഡാമേജ് സംഭവിക്കുകയും പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലെ ബേബി മെമ്മോറി.ല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്തീഷ്യ നല്‍കിയ ഡോക്ടറുടെ അശ്രദ്ധയാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ ബന്ധു എരമം കുതിരുമ്മല്‍ വീട്ടില്‍ കെ.രാജീവന്‍ നല്‍കിയ പരാതിയിലാണ് കേസ്.

സംഭവത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ പയ്യന്നൂരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.