തളിപ്പറമ്പ്: സ്ഥാപനത്തില്‍ പാര്‍ട്ണര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.
തളിപ്പറമ്പ് ഏഴാംമൈല്‍ പ്ലാത്തോട്ടത്തെ നെസ്റ്റില്‍ സി.പി.മുഹമ്മദ് ഇഖ്ബാലിന്റെ(60)പേരിലാണ് കേസ്.
തളിപ്പറമ്പ് സയ്യിദ്നഗറിലെ ബൈത്തുല്‍ ഇസ്സയില്‍ മുഹമ്മദ് അഷറഫിന്റെ(50)പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തത്.
വടകര കരിമ്പനപ്പാലത്തെ ടൈലക്സ് എന്ന സ്ഥാപനത്തില്‍ പാര്‍ട്ണറുടെ ഒഴുവുണ്ടെന്നും 25 ലക്ഷം തന്നാല്‍ പാര്‍ട്ണര്‍ഷിപ്പും 5 ശതമാനം ലാഭവും നല്‍കാമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിന്റെ
എം.ഡിയായ മുഹമ്മദ് ഇഖ്ബാല്‍ 2022 വര്‍ഷത്തില്‍ മൂന്ന് ഘട്ടങ്ങളിലായി 25 ലക്ഷം രൂപ ഇഖ്ബാലിന്റെ വടകര എച്ച്.ഡി.എഫ്.സി ബാങ്കിലെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കി.
തുക കൈപ്പറ്റിയെങ്കിലും വാഗ്ദാനം ചെയ്ത സ്ഥാപനത്തിലെ പാര്‍ട്ണര്‍ഷിപ്പോ ലാഭവിഹിതമോ നല്‍കാതെ ചതിചെയ്തുവെന്നാണ് പരാതി.
തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ്.