.കുറുമാത്തൂര്‍: കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സേന ജൂലൈ 5, 6 തിയ്യതികളില്‍ പൂമംഗലം കൊടിലേരി പുഴയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ആദരസമ്മേളനം സംഘടിപ്പിച്ചു.
ഇന്ന് ഉച്ചക്ക് 2 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ആദരസമ്മേളനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ആര്.ആര്.ടി അംഗങ്ങളും അഗ്നിശമനസേനാംഗങ്ങളും പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് എസ്.പി.രമേശന് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.