അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യംചെയ്തതിന് മധ്യവയസ്‌ക്കന്റെ മൂക്കിടിച്ച് തകര്‍ത്തതിന് കേസ്.

തളിപ്പറമ്പ്: അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യംചെയ്തതിന് മധ്യവയസ്‌ക്കന്റെ മൂക്കിടിച്ച് തകര്‍ത്തതിന് കേസ്.

കടമ്പേരിയിലെ അമലിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ജൂലായ്-21 ന് വൈകുന്നേരം ആറരക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കടമ്പേരി സി.ആര്‍.സി വായനശാലക്ക് സമീപത്തെ മേലേത്ത് വീട്ടില്‍ പി.ടി.വിജയനാണ്(59)ഗുരുതരമായി പരിക്കേറ്റത്.

പ്രതി തന്റെ അമ്മൂമ്മ ദേവകിയെ ദേഹോപദ്രവം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിന് കൈകൊണ്ട് വിജയന്റെ തലക്കടിക്കുകയും തടഞ്ഞുവെച്ച് പ്രതി കയ്യിലണിഞ്ഞ സ്റ്റീല്‍വള ഊരി അതുകൊണ്ട് വിജയന്റെ മൂക്കിന് ഇടിക്കുകയുമായിരുന്നു.

വിജയന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഭാരതീയ ന്യായസംഹിത 118(2)പ്രകാരം ജാമ്യമില്ലാ വകുപ്പാണ് അമലിന് മേല്‍ ചുമത്തിയിരിക്കുന്നത്.