തളിപ്പറമ്പ്: തളിപ്പറമ്പ് മന്ന ജംഗ്ഷനിലെ എല്‍.ഇ.ഡി ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് അപകടം ക്ഷണിച്ചുവരുത്തുന്നു.
ആലക്കോട് ഭാഗത്തുനിന്നും വാഹനങ്ങളില്‍ വരുന്നവര്‍ക്ക് കാണാവുന്ന വിധത്തിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
പകലും രാത്രിയിലും പ്രവര്‍ത്തിക്കുന്ന ഈ പരസ്യബോര്‍ഡ് രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധ പതിയുന്നതിനാല്‍ ഏത് സമയത്തും അപകടം വരുത്തിയേക്കാം.
മാത്രമല്ല, ചുവപ്പുവെളിച്ചം തെളിയുന്ന നേരത്ത് പരസ്യബോര്‍ഡിലേക്ക് ശ്രദ്ധ പോകുന്ന ഡ്രൈവര്‍മാര്‍ പച്ചലൈറ്റ് തെളിഞ്ഞാലും ഇതിലേക്ക് തന്നെ നോക്കിനില്‍ക്കുന്ന
അവസ്ഥവരുന്നത്കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാവും. വാഹനഡ്രൈവര്‍മാരുടെ
ശ്രദ്ധ പതിയുന്ന രീതിയിലുള്ള ഈ ബോര്‍ഡ് ഉടനടി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.