Skip to content
തളിപ്പറമ്പ്: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കാഞ്ഞിരങ്ങാട് ശിവക്ഷേത്രത്തിന് സമീപത്തെ വഴുതക്കാട്ട് വീട്ടില്‍ ഷാജി-ലില്ലി ദമ്പതികളുടെ മകള്‍ ഷാരോണ(18)നെയാണ് കാണാതായത്.
ഇന്നലെ രാവിലെ(ആഗസ്റ്റ്-ഒന്ന്) 9 ന് നേഴ്സിംഗ് അഡ്മിഷന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആലക്കോടേക്ക് പോവുന്നതായി പറഞ്ഞാണ്
വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് അമ്മ ലില്ലി തളിപ്പറമ്പ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണമാരംഭിച്ചു.