ഈ മിന്നല്‍ പ്രളയം പ്രവചിക്കാന്‍ ആവാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
എന്റെ പൊന്ന് —-അജ്ഞന്മാരെ ഇതിന്റെ കാരണം കണ്ടെത്താന്‍ സാമാന്യ ബുദ്ധി മാത്രം മതി.
കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളെ കാര്‍ന്നുതിന്നുകയാണ് ക്വാറി ലോബികളും കുത്തകകളും. അവര്‍ക്കുവേണ്ടി വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ ജില്ലാ കളക്ടര്‍മാരും അതിന് മുകളിലുള്ള ഉദ്യോഗസ്ഥ ലോബികളും ഒറ്റക്കെട്ടായി നില്ക്കുന്നു.
കോടതികളും ഇവര്‍ക്കെപ്പം തന്നെ. ഒരുവിഭാഗം മാധ്യമങ്ങളും ഇവരുടെ വിടുപണിക്കാരാണ്.
പൂഴി ഖനനം നിരോധിച്ചപ്പോള്‍ കരിങ്കല്‍പ്പൊടി മണലിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചു.
അതോടെ പുതിയ പുതിയ ക്വാറികള്‍ക്കായി മാഫിയകള്‍ രംഗത്തിറങ്ങി.
അവര്‍ക്ക് ഒത്താശചെയ്യാന്‍ പഞ്ചായത്തുകളും റവന്യൂ അധികൃതരും മല്‍സരിച്ചു.
ഒറ്റപ്പെട്ട സമരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ക്വാറി മാഫിയയോടും സമരക്കാരോടും ഒരേസമയം ചിരിച്ചുകാട്ടി കാര്യം കാണുന്ന ഭരണകര്‍ത്താക്കള്‍ ക്വാറിമാഫിയയുടെ അച്ചാരംപറ്റി പ്രകൃതിയെ ചൂഷണം ചെയ്യാന്‍ കൂട്ടുനില്‍ക്കുന്നു.
അതിന്റെ ഫലമാണ് ഈ മിന്നല്‍ പ്രളയം.
സര്‍ക്കാറിനും വിവിധ പഞ്ചായത്തുകള്‍ക്കും വലിയ വരുമാനം ലഭിക്കുന്ന പുഴമണല്‍ഖനനം അടിയന്തിരമായി പുനരാരംഭിക്കുകയും,
കരിങ്കല്‍പാറകള്‍ പൊടിച്ചുതീര്ക്കുന്ന ക്വാറിമാഫിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ മാത്രമേ കേരളത്തെ പ്രകൃതി ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കൂ.
പക്ഷെ, ഇതിന് രണ്ടിനും കര്‍ശനമായ അച്ചടക്കം ആവശ്യമാണ്.