Skip to content
തളിപ്പറമ്പ്: റോഡരികില്‍ അടുക്കിവെച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.
കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടില്‍ കെ.അജീഷ്(36)ആണ് മരിച്ചത്.
ഇന്നലെ (ആഗസ്റ്റ്-13)രാത്രി ഏഴോടെയായിരുന്നു സംഭവം.
പി.ചന്ദ്രന്-കേളോത്ത് മാധവി ദമ്പതികളുടെ മകനാണ്.
ഇലക്ട്രീഷ്യനാണ് മരിച്ച അജീഷ്.
സഹോദരങ്ങള്‍: ചന്ദ്രിക, സുഷമ(കോട്ടക്കടവ്).
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് (ആഗസ്റ്റ്-14)ഉച്ചക്ക് 12.30 ന് സംസ്ക്കരിക്കും.